മുതിർന്ന സി.പി.എം നേതാവും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയുള്ള ആർ.എസ്.എസ് അക്രമത്തിൽ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ശക്തമാകുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് ശക്തികൾ രാഷ്ട്രീയ നേതാക്കൾക്ക് നേരെയും അക്രമം അഴിച്ച് വിടുന്നത് കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആശയമപരമായി നേരിടാൻ കെൽപില്ലാത്തവരാണ് കായികമായി ആക്രമിക്കുന്നത്. ആർ.എസ്.എസും അവരുടെ പിണിയാളുകളും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്നും ചെന്നിത്തല പറഞ്ഞു.
ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.