രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

0
124

രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്  പ്രഖ്യാപിക്കും.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണം കൂടിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ബിജെപിയെ നേരിടാൻ പ്രതിപക്ഷം ഐക്യസ്ഥാനാർഥിയെ നിർത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്

അതേസമയം സഖ്യകക്ഷികളുടെയും ചില പ്രാദേശിക കക്ഷികളുടെയും സഹായത്തോടെ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം ബിജെപി അഭിമാന പോരാട്ടമായി കാണുന്നതാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈയിലാണ് പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുന്നത്.