വീടിന്റെ മേൽക്കൂരയിൽ അഴുകിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം

0
130

നഗരത്തിലെ വീടിന്റെ മേൽക്കൂരയിൽ അഴുകിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തോണ്ടിയാർപേട്ട് കനാകർ സ്ട്രീറ്റിലെ കുരുവമ്മാളുടെ വീടിന്റെ മേൽക്കൂരയിലാണു മൃതശരീരം കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നു പരിശോധിച്ചപ്പോഴാണു മേൽക്കൂരയിൽ കാക്കകൾ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്.

അയൽവാസികളുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണു നവജാത ശിശുവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.