സംഘപരിവാർ ഗുണ്ടായിസത്തിന് മുന്നിൽ മുട്ടുമടക്കില്ല: യെച്ചൂരി

0
105

സംഘപരിവാറിന്റെ ഗുണ്ടായിസത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എകെജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിന് മുൻപ് നടന്ന ഹിന്ദുസേനാ പ്രവർത്തകരുടെ അക്രമത്തിനെതിര ട്വീറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുകൊണ്ടൊന്നും ഞങ്ങൾ നിശബ്ദരാവില്ല. ഇന്ത്യയുടെ ആത്മാവിന് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഇതിൽ ഞങ്ങൾ വിജയിക്കുമെന്നും യെച്ചൂരി ട്വീറ്ററിൽ കുറിച്ചു.