സംഘപരിവാർ തീക്കൊള്ളി കൊണ്ടുള്ള തല ചൊറിയുന്നു : വി എസ്

0
103

Image result for v s achuthanandan
എകെജി ഭവനിൽ കയറി ഭാരതീയ ഹിന്ദുസേന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നേരെ നടത്തിയ കയ്യേറ്റം തീക്കൊള്ളികൊണ്ട് സംഘപരിവാർ നടത്തുന്ന തല ചൊറിയലാണെന്ന് വിഎസ് അച്യുതാനന്ദൻ.

ബിജെപി എന്ന ട്രോജൻ കുതിരക്കകത്ത് പല രൂപത്തിലും ഭാവത്തിലുമുള്ള ഹിന്ദു വർഗീയ സംഘടനകൾ ഇന്ത്യയുടെ മതേതര മനസ്സുകളിലേക്ക് ഒളിച്ചുകടക്കുകയാണ്.  ഇതര മതസ്ഥർക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ഇന്ത്യയിൽ ജീവനോടെ കഴിയാൻ അവകാശമില്ലെന്ന പ്രഖ്യാപനമാണ് സിപിഐ എം ജനറൽ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ സംഘപരിവാർ നടത്തിയ ശ്രമത്തിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്.

ഇത് അപലപനീയമാണെന്ന് മാത്രമല്ല, ഇത്തരം വിഷസർപ്പങ്ങളെ വേരോടെ പിഴുതെറിയാൻ ഇന്ത്യൻ ജനത മുന്നോട്ടു വരണം.  അടിയന്തരമായി ഈ സംഘടനയെ ഇന്ത്യയിൽ നിരോധിക്കുകയും ഇതിനു പിന്നിൽ നടന്ന ഗൂഢാലോചനയിൽ പങ്കാളികളായ മുഴുവൻ പേരെയും തുറുങ്കിലടക്കുകയും വേണം – വിഎസ് പറഞ്ഞു.