സീനിയർ താരങ്ങൾക്കൊപ്പം ജയസൂര്യ അഭിനയിക്കില്ല

0
130


സീനിയർ താരങ്ങൾക്കൊപ്പം ജയസൂര്യയ്ക്ക് അഭിനയിക്കാൻ താൽപര്യമില്ല. അടുത്തിടെ ബിജുമേനോനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ ജയസൂര്യ പിന്നീട് അഡ്വാൻസ് മടക്കിക്കൊടുത്തു. ഇതോടെ ബിജുമേനോൻ രണ്ട് മാസം വീട്ടിൽ ഇരിക്കേണ്ടി വന്നു. ആന്റണി സോണി സംവിധാനം ചെയ്യുന്ന സൈരബാനു എന്ന ചിത്രത്തിൽ ജയസൂര്യയെയും മഞ്ജുവാര്യരെയുമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മഞ്ജുവാര്യർക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന് അറിഞ്ഞ് ജയസൂര്യ തലയൂരി. അങ്ങനെ കഥാപാത്രത്തെ തിരക്കഥാകൃത്തുക്കളും സംവിധായകരും മാറ്റിമറിച്ച് വനിതയാക്കി. അമലയാണ് ആ കഥാപാത്രം ചെയ്തത്.

അജുവർഗീസ്, നീരജ് മാധവ്, തുടങ്ങിയ ജൂനിയർ താരങ്ങൾക്ക് ഒപ്പം മാത്രമേ ജയസൂര്യ അഭിനയിക്കൂ. അല്ലെങ്കിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയ സമകാലികർക്കൊപ്പം തുല്യമായ വേഷം വേണം. പണ്ട് മമ്മൂട്ടിക്ക് ഒപ്പം സഹനടനായി അഭിനയിച്ചെങ്കിലും ഇപ്പോഴതിന് തയ്യാറല്ല. നായകനടനായി മാത്രമേ അഭിനയിക്കൂ. അതിൽ ആരും കുറ്റം പറയുന്നില്ല. എന്നാൽ തന്റെ സിനിമയിൽ സീനിയറായ താരങ്ങളുടെ കൂടെ അഭിനയിക്കില്ല എന്ന് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് പലരും ചോദിക്കുന്നു. സിദ്ധിഖിന്റെ ഫുക്രിയിൽ ജയസൂര്യയായിരുന്നു നായകൻ അതിലും തന്റെ ജൂനിയറായ ആർട്ടിസ്റ്റുകളെയാണ് കാസ്റ്റ് ചെയ്തത്. വി.പി സത്യന്റെ കഥപറയുന്ന ക്യാപ്ടനിലും ജയസൂര്യയാണ് താരം.