ഹരിയാന പീഡനം ; അമ്മ മരിച്ച കൈകുഞ്ഞിന്റെ ജീവനായി ഓടിയത് മണിക്കൂറുകൾ

0
286

തന്റെ കുട്ടി മരിച്ചുവെന്ന യാഥാർഥ്യം അമ്മ  അംഗീകരിക്കാതെ വന്നതോടെയാണ് ഹരിയാനയിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ അമ്മ  ആശുപത്രിയിലേക്കും തുടർന്ന് സ്വന്തം അച്ഛന്റെയും അമ്മയുടേയും അടുത്തേക്ക് സ്വന്തം  കുഞ്ഞിന്റെ ജഡവുമായി ഓടി ഓടി നടന്നത് മണിക്കൂറുകൾ. കാപാലികർ കൂട്ടത്തോടെ ആക്രമിച്ച തന്റെ ശരീരത്തിന്റെ വേദനയേക്കാൾ അമ്മയുടെ മനോനില തെറ്റിച്ചത് തന്റെ മുന്നിൽ പിടഞ്ഞ കുഞ്ഞിന്റെ കരച്ചിലായിരുന്നു.

പീഡനത്തിന് ശേഷം പ്രതികൾ  യുവതിയെ വലിച്ചെറിഞ്ഞു കടന്നു കളഞ്ഞിരുന്നു. പിന്നീട് യുവതി  റോഡിൽ തന്റെ കുഞ്ഞിന്റെ ജീവനറ്റ ശശീരമാണ് തനിക്ക് ലഭിച്ചതെന്നു യാഥാർഥ്യം ഉൾക്കൊള്ളാനാവാതെ  ഭർതൃവീട്ടിൽ എത്തി. തുടർന്ന് അവിടെയുള്ള  ഡോക്ടർ കുട്ടി മരിച്ചുവെന്ന് അറിയിച്ചു. സഹായയായ യുവതി തുഗ്ലക്ബാദിലെ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. അവിടെ നിന്ന് മെട്രോയിൽ കയറി മറ്റൊരു ഡോക്ടറിന്റെ അരികിലും യുവതി കുട്ടിയെ രക്ഷിക്കണമെന്ന അഭ്യർഥനയുമായെത്തി.

മെയ് 29ന് ഭർത്താവുമായി വഴക്കിട്ട യുവതി മകളുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഓടികൊണ്ടിരുന്ന ഓട്ടോയിൽ വെച്ചായിരുന്നു കൂട്ടബലാൽസംഗം നടന്നത്. ഓട്ടോയിൽവെച്ച് മൂന്നു പേർ കൂട്ടബലാൽസംഗം ചെയ്ത ശേഷം യുവതിയെ റോഡിൽ തള്ളി.ആക്രമണ സമയത്ത് ഭയപ്പെട്ട് കരഞ്ഞ ഒമ്പതു മാസം പ്രായമുള്ള കുട്ടിയെ ഓട്ടോയിൽ നിന്ന് അക്രമികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. യുവതിയുടെ കൺ മുന്നിൽ വച്ച് തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.

ഐ.എം.ടി മനേസറിന് സമീപത്തെ ഗ്രാമത്തിൽ താമസിക്കുന്ന യുവതിയാണ് കൊടുംക്രൂരതക്ക് ഇരയായത്. മെയ് 29നാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് സ്ത്രീ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്