ഇനി എല്ലാ ദിവസവും ഇന്ധനവില പുതുക്കും; 16 മുതൽ നിലവിൽ വരും

0
70

ന്യൂഡൽഹി: ഇന്ധനവില ദിവസവും പുതുക്കാൻ പൊതുമേഖല എണ്ണക്കന്പനികളുടെ തീരുമാനം. ഈ മാസം 16 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. നേരത്തേ, അഞ്ചു നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി. ജംഷഡ്പൂർ, ചണ്ഡിഗഡ്, ഉദയ്പൂർ എന്നിവിടങ്ങളിലായിരുന്നു ഇത്.

ആഗോള വിപണിയിൽ എണ്ണവില ദിനംപ്രതി പുതുക്കുന്ന രീതിയാണ് ഉള്ളത്. ഇതിന്‍റെ ചുവടുപിടിച്ചാണ് രാജ്യത്തും ഇത് നടപ്പിലാക്കാൻ എണ്ണക്കന്പനികൾ തീരുമാനിച്ചത്.

ഇക്കഴിഞ്ഞ മേയ് ഒന്നുമുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് അഞ്ച് നഗരങ്ങളിൽ ദിവസേന എണ്ണവില പുതുക്കി പരീക്ഷിച്ചത്. വിശാഖപട്ടണം, പുതുച്ചേരി, ജംഷ്ഡ്പൂർ, ചണ്ഡീഗഢ്, ഉദയ്പൂർ എന്നീ നഗരങ്ങളിലാണ് ഇതു നടപ്പാക്കിയത്.