എഴുകോണിൽ പ്രതികളെ പിടിക്കാനെത്തിയ എസ്‌ഐയെ ആർഎസ്എസുകാർ മർദ്ദിച്ചു

0
98

പ്രതികളെ പിടിക്കാനെത്തിയ എഴുകോൺ എസ്‌ഐയെ ആർഎസ്എസുകാർ സംഘംചേർന്ന് മർദ്ദിച്ചു.പരിക്കേറ്റ എസ്‌ഐ ദീപുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകനെ ജാതിപേരുവിളിച്ചാക്ഷേപിച്ച കേസിലെ പ്രതികളെ പിടിക്കാനാണ് എസ്‌ഐ എത്തിയത്. മൂന്ന് ദിവസമായി പൊലീസിനെ വെട്ടിച്ചുനടക്കുകയായിരുന്നു പ്രതികൾ . ഇന്നലെ പ്രതികൾ ഇരിക്കുന്ന സ്ഥലം കാണിച്ചുകൊടുത്ത മറ്റൊരു ഡിവൈഎഫ്‌ഐ പ്രവർത്തകനെയും ഇവർ മർദ്ദിച്ചിരുന്നു. തുടർന്ന് പ്രതികൾ ഇരിക്കുന്നിടത്തേക്ക് എത്തിയ എസ്‌ഐയെ ഇവർ വളഞ്ഞാക്രമിക്കുകയായിരുന്നു. എസ്‌ഐയെ ആക്രമിച്ചശേഷം പ്രതികൾ ഓടി രക്ഷപെട്ടു.