ഒടുവില്‍ കാരായി രാജന്‍ എറണാകുളം വിടുന്നു;ഇനി ചിന്തയില്‍ പ്രൂഫ് റീഡര്‍

0
124

കൊച്ചി: ഫസല്‍ വധക്കേസ് പ്രതിയും സിപിഎം നേതാവുമായ കാരായി രാജന് ഇനി പാര്‍ട്ടി പ്രസിദ്ധീകരണത്തിന്റെ പ്രൂഫ് റീഡര്‍. സിപിഎം നിയന്ത്രണത്തിലുള്ള ചിന്ത എന്ന മാസികയിലാണ് പ്രൂഫ് റീഡറായി ജോലി ലഭിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിന് രാജന് വിലക്കുകളഴിഞ്ഞു. ഇത് ചൂണ്ടിക്കാണിച്ച് കോടതിയില്‍ കാരായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ അപേക്ഷയെ സിബിഐ എതിര്‍കാത്തതും ജില്ല വിടുന്നതിന് കോടതി അനുവാദം നല്‍കുകയായിരുന്നു.

ജാമ്യത്തിലായതിനാല്‍ തിരുവനന്തപുരത്ത് താമസിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ അറിയിക്കണം, സ്ഥലത്തെ ലോക്കല്‍ പൊലീസില്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിക്ക് നല്‍കണം എന്നതാണ് വ്യവസ്ഥകള്‍.

11 വര്‍ഷങ്ങള്‍ക്ക് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ എന്ന ചെറുപ്പക്കാരനെ വധിച്ച കേസില്‍ എട്ടാം പ്രതിയാണ് കാരായി രാജന്‍. ഈ കേസില്‍ നേരത്തെ ജാമ്യം ലഭിച്ച കാരായിക്ക് കൊച്ചിക്ക് പുറത്തേക്ക് പോകാന്‍ അനുവാദമില്ലായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.