കമ്മട്ടിപ്പാടം ഫെയിം മണികണ്ഠന് വാഹനാപകടത്തിൽ പരിക്ക്

0
120

കൊച്ചി: ‘കമ്മട്ടിപ്പാടം’ സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ ആചാരിക്ക് (32) വാഹനാപകടത്തില്‍ പരിക്ക്​. ബുധനാഴ്ച വൈകീട്ട് കടവന്ത്രയില്‍ ​െവച്ചായിരുന്നു അപകടം. നിസ്സാര പരിക്കേറ്റ മണികണ്ഠനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈക്കും പരിക്കുണ്ട്. സിനിമ ഷൂട്ടിങ്ങിന്​ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിയുകയായിരുന്നു.