കേന്ദ്ര സർവ്വകലാശാലയ്ക്ക് ഗുരുദേവന്റെ പേര് ; കേന്ദ്രത്തെ തള്ളി തുഷാർ വെള്ളാപ്പള്ളി

0
175

മനോജ്‌

തിരുവനന്തപുരം: കാസർകോട് കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നൽകില്ലെന്ന കേന്ദ്ര വിശദീകരണത്തെ തള്ളി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി രംഗത്ത്.

കാസർകോട് കേന്ദ്ര സർവ്വകലാശാലയ്ക്ക് ഗുരുദേവന്റെ പേര് നൽകാമെന്നു പറഞ്ഞത് പ്രധാനമന്ത്രിയും, ബിജെപി അധ്യക്ഷൻ അമിത് ഷായുമാണ്. വിവരാവകാശ പ്രകാരം നൽകിയ അറിയിപ്പിലാണ് ഇത്തരമൊരു വാർത്ത വന്നത് എന്നാണു അറിയാൻ കഴിഞ്ഞത്. ഈ വാർത്ത ഞാൻ തള്ളുകയാണ് തുഷാർ വെള്ളാപ്പള്ളി 24 കേരളയോട് പറഞ്ഞു.

അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഗുരുദേവന്റെ നാമം കാസർകോട് കേന്ദ്ര സർവ്വകലാശാലയ്ക്ക് നല്കാൻ കഴിയില്ലാ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു എന്നാണ്. പേര് നൽകേണ്ട കാര്യം അത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ഉദ്യോഗസ്ഥ തലത്തിൽ തീരുമാനിക്കേണ്ട കാര്യമല്ല.

ഞങ്ങൾക്ക് രാഷ്ട്രീയപരമായി ഉറപ്പ് കിട്ടിയ കാര്യമാണ് ബിഡിജെഎസ് പ്രഖ്യാപിച്ചത്. കാസർകോട് കേന്ദ്ര സർവ്വകലാശാലയ്ക്ക് ഗുരുദേവ നാമം തന്നെ വരും. ഈ കാര്യം ഒന്ന് കൂടി ഞങ്ങൾ ഉറപ്പ് വരുത്തും. അതിനായി ഉടൻ തന്നെ ബിജെപി അധ്യക്ഷൻ അമിത് ഷായെ കാണുന്നുണ്ട്. തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

വർഷം ഒന്ന് കഴിഞ്ഞിട്ടും കാസർകോട് കേന്ദ്ര സർവ്വകലാശാലയ്ക്ക് ഗുരുദേവന്റെ പേര് നൽകിയില്ലാ എന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം കടുത്ത നിരാശ എസ്എൻഡിപിയോഗം  ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 24 കേരളയോട് പ്രകടിപ്പിച്ചിരുന്നു. ബിജെപി നടത്തിയത് കടുത്ത വാഗ്ദാന ലംഘനം ആണെന്നും, പറഞ്ഞ കാര്യങ്ങൾ ഒന്നും ബിജെപി പാലിച്ചില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.

അതിനു ശേഷമാണ് എംപിയായ കൊടിക്കുന്നിൽ സുരേഷിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ കാസർകോട് കേന്ദ്ര സർവ്വകലാശാലയ്ക്ക് ഗുരുദേവന്റെ പേര് നൽകാൻ കഴിയില്ലാ എന്ന് മറുപടി ഔദ്യോഗികമായി നൽകിയത്. ഈ വാർത്ത കത്തിപ്പടർന്നപ്പോഴാണ് അതിനാധാരമായ കാര്യങ്ങൾ അപ്പടി നിഷേധിച്ച് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി  രംഗത്ത് വന്നത്.