കേരളത്തിലും ഗോസംരക്ഷണ വെല്ലുവിളി, പശു അജണ്ടയുമായി ബിജെപിയുടെ ആദ്യ പരീക്ഷണം

0
92

പശുക്കളെ കയറ്റിയ വാഹനം മല്ലപ്പള്ളിയിൽ ബിജെപി പ്രവർത്തകർ തടഞ്ഞു. ചങ്ങനാശേരിക്കടുത്തു തെങ്ങണയിലേക്കു പശുക്കളെ കൊണ്ടുപോയ വാഹനമാണ് താലൂക്ക് ആശുപത്രിക്കു സമീപം തടഞ്ഞത്.

എഴുമറ്റൂരിൽ വീടുകളിൽനിന്നു വാങ്ങിയ പശുക്കളാണിതെന്നു ഉടമകൾ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. വാഹനം തടഞ്ഞതിനു കണ്ടാലറിയാവുന്ന ആറു ബിജെപി പ്രവർത്തകർക്കെതിരേ കേസെടുത്തു. വാഹനം ഉടൻ വിട്ടയയ്ക്കുമെന്നു പൊലീസ് പറഞ്ഞു.

കന്നുകാലികളുടെ വിൽപനയ്ക്കു നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണു ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതെന്നാണു സൂചന.