തിരുവനന്തപുരം: സംസ്ഥാനത്തെ നിയമ തടസമില്ലാത്ത ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾ തുറന്നേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയിൽ മദ്യനയം സംബന്ധിച്ച ചർച്ച നടന്നിരുന്നു. ബാറുകൾ തുറക്കുന്നതിന് യോഗത്തിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. മദ്യനയം ഇന്നുതന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വൈകിട്ട് അഞ്ചു മണിക്ക് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുന്നതിന് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കള്ള് ലഭ്യമാക്കുമെന്നും സൂചനയുണ്ട്.
നിയമതടസമില്ലാത്ത ത്രീ സ്റ്റാര്‍,ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നൽകാൻ തീരുമാനമായെന്നാണ് വിവരം. കള്ള് വ്യവസായം സംരക്ഷിക്കാന്‍ ‘ടോഡി ബോര്‍ഡ് ‘രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ബിയർ–വൈൻ പാർലറുകൾക്ക് സ്റ്റാർ പദവി തുടരും. വൺ സ്റ്റാർ, ടു സ്റ്റാർ പാർലറുകൾ അതേപടി നിലനിർത്തും. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ നിലവാരമുള്ള ബിയർ–വൈൻ പാർലറുകൾക്ക് അംഗീകാരം നൽകുമെന്നും സൂചനയുണ്ട്.