കോടിയേരിയെ മനുഷ്യ കവചമാക്കണമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്

0
103

വീണ്ടും പ്രകോപനപരമായ പ്രസംഗവുമായി ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇന്ത്യൻ സൈന്യം മനുഷ്യകവചമാക്കി ഉപയോഗിക്കണമെന്നാണ് സുരേഷ് ആക്രോശിച്ചത്.
ബിജെപി ജില്ലാ ഓഫീസിനുനേർക്ക് ബോംബെറിഞ്ഞുവെന്ന കഥയുണ്ടാക്കി ഹർത്താൽ നടത്തിയശേഷം നടത്തിയ സെക്രട്ടറിയറ്റ് ധർണയിലാണ് സുരേഷിന്റെ വിദ്വേഷപ്രസംഗം. ‘സൈന്യത്തിന് മനുഷ്യകവചമായി ഉപയോഗിക്കാൻ അടുത്ത തവണ കേരളത്തിൽ നിന്നും ഒരു ഭീകരവാദിയെ തരും. ആ ഭീകരവാദി കോടിയേരി ബാലകൃഷ്ണൻ ആയിരിക്കും’- എന്നായിരുന്നു പ്രസംഗം. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും ഒപ്പമുണ്ടായിരുന്നു.
കശ്മീരിൽ പ്രക്ഷോഭകാരികളെ നേരിടാൻ സൈന്യം യുവാവിനെ മനുഷ്യകവചമാക്കിയ സംഭവം കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മനുഷ്യത്വരഹിതമായ ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനമാണ് സുരേഷ് നടത്തിയിരിക്കുന്നത്.പ്രകോപനപരമായ പ്രസംഗളിലൂടെ കുപ്രസിദ്ധിനേടിയ ആളാണ് സുരേഷ്. തങ്ങളെ ആക്രമിക്കുന്നവരുടെ തലകൾ തേടിയിറങ്ങുമെന്ന് നെയ്യാറ്റിൻകരയിൽ പ്രസംഗിച്ചതിനെതിനെത്തുടർന്ന് സുരേഷിനെതിരെ ക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.