ദേശീയ പാതയോരത്തെ മദ്യശാലകൾ പൂട്ടിയതിന്റെ ചർച്ചകൾ കൊഴുക്കുമ്പോൾ ക്രൈസ്തവ സഭകൾക്കുള്ള വൈൻ ഉത്പാദന ലൈസൻസിന്റെ വിവരങ്ങളനുസരിച്ച് കോട്ടയം ജില്ലയിൽ മാത്രം 28,050 ലിറ്റർ വൈൻ ഉത്പാദിക്കാൻ അനുമതി ഉണ്ട്. കോഴിക്കോട് 16000 ലിറ്ററും, തിരുവനന്തപുരത്ത് 13410 ലിറ്ററും എറണാകുളത്ത് 13077 ലിറ്ററും ഉത്പാദിക്കാനാണ് സഭകൾക്ക് ലൈസൻസുള്ളത്. വിവിധ ജില്ലകളിലായി ആകെ മൊത്തം 24 ലൈസൻസ് ഉണ്ട്.
സംസ്ഥാനത്ത് ക്രൈസ്തവ സഭകൾക്കുള്ള വൈൻ ഉത്പാദന ലൈസൻസിന്റെ വിവരങ്ങൾ പുറത്ത്. 95,412 ലിറ്റർ വൈൻ ഉത്പാദിപ്പിക്കാനാണ് വിവിധ സഭകൾക്ക് എക്സൈസ് ലൈസൻസുള്ളത്. ബിയറിനും കള്ളിനുമുള്ളതിനേക്കാൾ വീര്യം വൈനിനുണ്ടെന്നിരിക്കെയാണ് ഇതെന്നതും ശ്രദ്ധേയമാണ്. അതേസമയം, വീര്യമില്ലാത്ത വൈനാണ് ഉത്പാദിപ്പിക്കുന്നതെന്നാണ് സഭകളുടെ വിശദീകരണം.
അതേസമയം എക്സൈസ് നിയമത്തിലെ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരമുള്ള വൈൻ ഉത്പാദനമാണ് നടത്തുന്നതെന്നാണ് ക്രൈസ്ത സഭകൾ പറയുന്നത് . ഇത് കുർബാന ആവശ്യത്തിനുള്ളതാണെന്നും വീര്യമില്ലാത്തതാണെന്നും സഭ പ്രതികരിച്ചു.