ഗീതാ ഗോപിയെ പിന്തുണച്ച് ജയദേവൻ

0
91

മകളുടെ വിവാഹം ആർഭാടമായി നടത്തിയെന്ന വിവാദത്തിൽ ഗീതാ ഗോപി എം.എൽ.എ പിന്തുണച്ച് തൃശൂർ എം.പി സി.എൻ ജയദേവൻ. പരിപ്പുവടയുടേയും കട്ടൻചായയുടേയും കാലം കഴിഞ്ഞു. ഇനി അങ്ങനെ ജീവിക്കണമെന്ന് പറയുന്നതിൽ അർഥമല്ല.

വിവാഹത്തിലെ നല്ല വശങ്ങളും കാണണം. ഗീതാ ഗോപി മിടുക്കിയായ എം.പിയാണ്. വിവാഹത്തിന് വാങ്ങിയ സ്വർണം അണിയാതെ പിന്നെ മാറ്റിവെക്കാൻ പറ്റുമോയെന്നും എം.പി ചോദിച്ചു. ആർഭാട വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിയന്ത്രണം ആകാമായിരുന്നു എന്നുമാത്രമായിരുന്നു ജയദേവന്റെ മറുപടി.