ജമ്മുവിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

0
90

ശ്രീനഗർ: ജമ്മുകാശ്‌മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ജവാനും വീരമൃത്യു വരിച്ചു. കുപ്‌വാര ജില്ലയിലെ നൗഗാമിൽ നുഴഞ്ഞു കയറ്റം തടയുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

നൗഗാമിൽ 24 മണിക്കൂറിനിടെ ഉണ്ടാവുന്ന രണ്ടാമത്തേയും രണ്ടാഴ്‌ച്ക്കിടെ ഉണ്ടാവുന്ന നാലാമത്തേയും ഏറ്റുമുട്ടലുമാണിത്. നുഴഞ്ഞു കയറ്റത്തെ തുടർന്ന് അതിർത്തിയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.