ത്രീ സ്റ്റാര്‍ മുതല്‍ ബാര്‍ ലൈസന്‍സ് ; പുതിയ മദ്യനയം ജൂലൈ ഒന്നുമുതൽ

0
297

മദ്യനയത്തിൽ കാര്യമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന എൽഡിഎഫ് നിർദ്ദേശം അംഗീകരിച്ചു ത്രീ സ്റ്റാറിനും അതിനു മുകളിലുള്ള ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേരളത്തിൽ സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, യുഡിഎഫിന്റെ മദ്യനയം സമ്പൂർണ പരാജയം ആയിരുന്നുവെന്നു ചൂണ്ടിക്കാട്ടി. പുതിയ മദ്യനയം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരും.

യുഡിഎഫ് മദ്യനയംമൂലം ലഹരി ഉപയോഗം കൂടി. മദ്യവർജനമാണ് ഇടതുമുന്നണിയുടെ നയം. സംസ്ഥാനത്തു കൂടുതൽ ലഹരിവിമോചന കേന്ദ്രങ്ങൾ തുറക്കും. ബാറുകൾ അടച്ചിട്ടതുമൂലം 40,000 തൊഴിലാളികൾ ദുരിതത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ, മദ്യനയത്തിൽ സമ്പൂർണ പൊളിച്ചെഴുത്ത് ആവശ്യമാണെന്നു സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നു എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽനിന്ന്

ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം- രാവിലെ 11 മുതൽ രാത്രി 11 വരെ

ടൂറിസം മേഖലയിൽ പ്രവർത്തനസമയം രാവിലെ 10 മുതൽ രാത്രി 11 വരെ

മദ്യം ലഭിക്കാനുള്ള പ്രായപരിധി 23 വയസ് ന്മ യുഡിഎഫിന്റെ മദ്യനയം മൂലം സർക്കാരിനു ടൂറിസം വരുമാനത്തിൽ വലിയനഷ്ടം

വിമാനത്താവളങ്ങളിൽ രാജ്യാന്തര, ആഭ്യന്തര ലോഞ്ചുകളിൽ വിദേശമദ്യം ലഭ്യമാക്കും

ത്രീസ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകൾക്കു ശുദ്ധമായ കള്ളുവിതരണത്തിനു സൗകര്യം

ടു സ്റ്റാർ ഹോട്ടലിൽ ബീയർ, വൈൻ പാർലർ അനുവദിക്കും ന്മ പാരമ്പര്യ വ്യവസായമായ കള്ളിനു സർക്കാർ സംരക്ഷണമൊരുക്കും

കള്ളുഷാപ്പുകളുടെ വിൽപന മൂന്നുവർഷത്തിൽ ഒരിക്കൽ ന്മ കള്ളുഷാപ്പു ലേലത്തിനു തൊഴിലാളി സഹകരണ സംഘങ്ങൾക്കു മുൻഗണന

ചെത്തുതൊഴിലാളികളുടെ ക്ഷേമത്തിനു ടോഡി ബോർഡ് രൂപീകരിക്കും

ഷാപ്പുലേലത്തിനു മുൻവർഷത്തെ ഉടമകളെയും പരിഗണിക്കും

ക്ഷേമനികുതി കുടിശിക വരുത്തിയവർക്കു ലൈസൻസ് നൽകില്ല

ബാറുകളിലും കള്ളുഷാപ്പുകളിലും ശുചിത്വത്തിനു ആധുനികസൗകര്യങ്ങൾ

പാതയോരത്തെ മദ്യശാലകളെപ്പറ്റിയുള്ള സുപ്രീം കോടതി ഉത്തരവു പാലിക്കും

അബ്കാരി ചട്ടങ്ങളിൽ കാലാനുസൃത മാറ്റം വരുത്തും

മദ്യനിരോധനത്തെപ്പറ്റി ബിഷപുമാർ പറയുന്നത് ആത്മാർഥമായി, സംശയം തോന്നേണ്ടതില്ല, കുർബാനയ്ക്ക് ആവശ്യമായ വൈൻ നൽകും

സമ്പൂർണ മദ്യനിരോധനം ആഗ്രഹിക്കുന്നവരുണ്ട്. പക്ഷേ പ്രായോഗികമല്ല

പാതയോര മദ്യനിരോധനത്തെ തുടർന്നു പൂട്ടിയവ അതതു താലൂക്കുകളിൽ മാറ്റി സ്ഥാപിക്കാം