പടക്കനിർമാണശാലയിൽ പൊട്ടിത്തെറി: 25 മരണം

0
108

ഭോപ്പാൽ: മധ്യപ്രദേശിൽ പടക്കനിർമ്മാണ ശാല പൊട്ടിത്തെറിച്ച് 25 മരണം. എട്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും നിർമാണത്തൊഴിലാളികളാണ്. പൊട്ടിത്തെറിയുടെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് വാഹിദ് അഹ്‌മദ്‌ വാർസി എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്ക നിർമാണശാല പൊട്ടിത്തെറിച്ചത്.

ഖൈരി ഗ്രാമത്തിനടുത്തുള്ള കാടിനോട് ചേർന്നുള്ള പ്രദേശത്താണ് നിർമാണശാല പ്രവർത്തിക്കുന്നത്. ഫാക്‌ടറി പരിസരത്ത് അപകടത്തിൽ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ ചിന്നി ചിതറി കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഫാക്‌ടറി പ്രവർത്തിക്കുന്നത് കാടിനുള്ളിൽ ആയതിനാൽ രക്ഷാപ്രവർത്തനത്തിന് പോലീസ് എത്താൻ വൈകി. 14 മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളൂ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.