പ്രകാശ് ജാവദേക്കറിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

0
133

http://images.indianexpress.com/2015/03/javadekar.jpg
കാസര്‍കോട് കേന്ദ്രസർവകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.

ഡൽഹി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.

വിദ്യാർഥികൾക്ക് മെഡലുകൾ സമ്മാനിച്ച ശേഷം മന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴായിരുന്നു പ്രതിഷേധം. പിൻനിരയിൽ നിന്ന് വേദിക്ക് സമീപത്തേക്ക് എത്താൻ ശ്രമിച്ചെങ്കിലും ഇവരെ പോലീസ് തടഞ്ഞു.

കേന്ദ്ര സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള പ്രവർത്തകരാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. ബിരുദദാന ചടങ്ങിനെത്തിയ ആറോളം പ്രവർത്തകരാണ് പ്രതിഷേധം ഉയർത്തിയത്.