ബിജെപി ഓഫീസിന് നേരെ ബോംബെറിഞ്ഞത് ബിജെപിക്കാർ തന്നെ? തെളിവായി സ്ക്രീൻ ഷോട്ട്

0
291

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ആക്രമണത്തിന്റെ പേരിലാണ് ബിജെപി ഇന്ന് തലസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ യെച്ചൂരിയെ സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിച്ചതിനെതിരെ പ്രതിഷേധമുയരുന്നതിന്റെ ശ്രദ്ധ തിരിക്കാനായി ബോധപൂര്‍വ്വം കെട്ടിച്ചമച്ച സംഭവമാണിതെന്ന് വ്യക്തമാണ്. ഇതിന്റെ കൂടുതല്‍ തെളിവ് സിപിഐഎം ജില്ലാ സെക്രട്ടറി പറയുന്നു

ആനവൂര്‍ നാഗപ്പന്‍ പറയുന്നു:

തിരുവനന്തപുരത്തു ആഖജ ഓഫീസിനു നേരെ ബോംബെറിഞ്ഞത് ആര്???ഇത് കാണൂ…

ഇന്നലെ ഓഫീസില്‍ ബോംബേറുണ്ടായത് രാത്രി 8:30നും 9നുംഇടയില്‍. ഈ സ്‌ക്രീന്‍ ഷോട്ടില്‍ കാണുന്നത്, തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ യുവമോര്‍ച്ച നേതാവും,ബിജെപി നേതാവ് വി.മുരളീധരന്റെ പ്രിയപ്പെട്ട അടുപ്പക്കാരനുമായ ജയദേവ് ഹരീന്ദ്രന്‍ നായരുടെ എഫ് ബി പോസ്റ്റാണ്.പോസ്റ്റ് ഇട്ടിരിക്കുന്ന സമയം നോക്കൂ.. രാത്രി 8:30നു ശേഷം നടന്ന സംഭവത്തെ പരാമര്‍ശിച്ചു മണിക്കൂറുകള്‍ക്കു മുന്നേ എഫ് ബി പോസ്റ്റ്. CC TV camera ഓഫായിരുന്നതിന്റെ രഹസ്യം മനസിലായല്ലോ അല്ലെ??

ഡല്‍ഹിയില്‍ ചെയ്ത മാപ്പര്‍ഹിക്കാത്ത അതിക്രമത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു ഹര്‍ത്താല്‍ വേണം. ഹര്‍ത്താല്‍ നടത്താന്‍ ഒരു ഓഫീസ് ബോംബെറിയണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തിരുവനന്തപുരംജില്ലയില്‍ മാത്രം ബിജെപി  7 ഹര്‍ത്താല്‍ നടത്തി.ചെറിയ സംഭവങ്ങളുടെ പേരിലും, ഇത് പോലെ ക്രിയേറ്റ് ചെയ്തുമാണ് ഹര്‍ത്താലും അതിന്റെ മറവില്‍ കലാപവും നടത്തുന്നത്.

പ്രബുദ്ധ കേരളം പ്രതികരിക്കട്ടെ, ഇവരെ എന്തുചെയ്യണമെന്ന്….