ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍

0
86

ലഖ്നൊ: സഹരണ്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍. ഉത്തപ്രദേശ് പോലീസിലെ പ്രത്യേക ദൗത്യസേന ഹിമാചല്‍ പ്രദേശിലെ ദല്‍ഹൗസിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അക്രമാസക്തരായ ജനക്കൂട്ടം സ്വകാര്യ ബസുകളും പത്ത് മോട്ടോര്‍ബൈക്കുകളും കാറുകളും അഗ്നിക്കിരയാക്കുകയായിരുന്നു. ആക്രമണത്തിനിടെ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹിമാചലിലെ വേനല്‍ക്കാല വസതിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ചന്ദ്രശേഖരിനെയാണ് യുപി പോലീസിലെ പ്രത്യേക ദൗത്യസേന അറസ്റ്റ് ചെയ്തിട്ടുള്ളത്. ചന്ദ്രശേഖറിനെയും കൂട്ടാളികളെയും കുറിച്ച് വിവരം നല്‍കുന്നത് 12000 രൂപ വീതം നല്‍കുമെന്ന് പോലീസ് പ്രഖ്യാപിച്ചിരുന്നു. ദളിത് മുന്നേറ്റത്തിന് വേണ്ടിയായിരുന്നു യുപിയില്‍ ഭീം ആര്‍മി സേന രൂപംകൊണ്ടത്.
ഭീം ആര്‍മി ദില്ലിയിലെ ജന്തര്‍മന്ദറില്‍ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ റാലിയും പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
സഹാരണ്‍ പൂരിലെ സംഘര്‍ഷങ്ങള്‍ക്കെതിരെ പോലീസ് അനുമതി മറികടന്ന് ഭീം ആര്‍മി മഹാപഞ്ചായത്ത് സംഘടിപ്പിക്കുകയും തടയാനെത്തിയ പോലീസുകാര്‍ക്ക് നേരെ ഭീം ആര്‍മി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.