മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയർത്തി, ഇനി 23

0
167

മദ്യവിൽപന 23 വയസിനു മുകളിലുള്ളവർക്ക് മാത്രം, ബാർ സമയം 12 മണിക്കൂർ

സർക്കാറിന്റെ പുതിയ മദ്യനയത്തിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധിയിലും ബാറുകളുടെ പ്രവർത്തന സമയത്തിലും മാറ്റം.മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസായി ഉയർത്തി. നേരത്തെ ഇത് 21 വയസായിരുന്നു. 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് പ്രായപരിധി 21 വയസായി ഉയർത്തിയത്. അതേസമയം ബാറുകളുടെ പ്രവർത്തന സമയം അരമണിക്കൂർ കുറച്ചു. നിലവിൽ പന്ത്രണ്ടര മണിക്കൂർ ആയിരുന്ന ബാറുകളുടെ പ്രവർത്തന സമയം 12 മണിക്കൂറായി ചുരുക്കി.പുതിയ സമയം രാവിലെ 11 മുതൽ രാത്രി 11 വരെയായിരിക്കും. ടൂറിസം മേഖലയിൽ ബാറുകൾ രാവിലെ 10 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.