മമതയും ഭര്‍ത്താവും ഇനി പിടികിട്ടാപ്പുള്ളികൾ

0
102

മുംബൈ: മയക്കുമരുന്നുകേസില്‍ നടി മമതാ കുല്‍ക്കര്‍ണിയെയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയെയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.

ഇവരുടെ സ്വത്തുവകകള്‍ 30 ദിവസത്തിനുള്ളില്‍ കണ്ടുകെട്ടാനും മയക്കുമരുന്നുകേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എച്ച്.എം. പട്ര്‍ധന്‍ ഉത്തരവിട്ടു. മമതയും ഭര്‍ത്താവും ഇപ്പോള്‍ കെനിയയിലാണ് താമസം.

93 ലക്ഷംരൂപ നിക്ഷേപമുണ്ടായിരുന്ന മമതയുടെ ബാങ്കക്കൗണ്ടുകള്‍ കഴിഞ്ഞദിവസം കോടതി മരവിപ്പിച്ചിരുന്നു