മലയാളി ദുബായ് പ്രവാസിക്ക് ആറുകോടിയുടെ ലോട്ടറി

0
294

പാലക്കുന്ന് കരിപ്പോടി സ്വദേശിയായ ദുബായ് പ്രവാസിക്ക് ആറുകോടിയുടെ ലോട്ടറി അടിച്ചു. ശ്രീരാമത്തിൽ പി.കെ.വിജയ്‌റാമിനാണ് 3.6 ദശലക്ഷം യു.എ.ഇ. ദിർഹം

സമ്മാനമായി ലഭിച്ചത്. ഇത് 6.3 കോടി ഇന്ത്യൻ രൂപയോളം വരും. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേനർ ലോട്ടറി നറുക്കെടുപ്പിലാണ് വിജയ്‌റാമിനെ ഭാഗ്യംകടാക്ഷിച്ചത്.

ദുബായിലെ അൽഫുത്തൈം കരിലെൻ കമ്പനിയിൽ എൻജിനീയറാണ് വിജയ്‌റാം. 245 സീരീസിലെ 2294 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഏകദേശം 20,000 രൂപയാണ് ടിക്കറ്റിന്റെ വില. പതിവായി ടിക്കറ്റ് എടുക്കാറുണ്ട്.

പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതിയുടെയും പാലക്കുന്ന് വിദ്യാഭ്യാസ സമിതിയുടെയും മുന്‍ പ്രസിഡന്റ് പരേതനായ റിട്ട. അധ്യാപകന്‍ പി.കെ. കുഞ്ഞിരാമന്റെയും പരേതയായ ശ്രീദേവിയുടെയും മകനാണ് വിജയ്‌റാം. തൃക്കരിപ്പൂരിലെ ഡോ. ഒ. ആനന്ദകൃഷ്ണന്റെ മകള്‍ നീതുവാണ് ഭാര്യ. മക്കള്‍: അനുഗ്രഹ്, അനുര്‍വേദ്, ആഞ്ചല്‍. കുടുംബ സമേതം ദുബായിലാണ് താമസം. അര്‍ജുന്‍ ഹരീഷ് നായക് എന്ന ഇന്ത്യക്കാരനും ഇതേ തുകയുടെ മറ്റൊരു സമ്മാനം ലഭിച്ചിട്ടുണ്ട്.