യെച്ചൂരിയുടെ നേര്‍ക്കുള്ള ആക്രമണം: ശക്തിയായി അപലപിക്കണമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

0
112
തിരുവനന്തപുരം:   എകെജി ഭവന്‍ ആക്രമണവും, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നേര്‍ക്കുള്ള ആക്രമണവും എല്ലാ ജനാധിപത്യ ശക്തികളും ശക്തിയായി അപലപിക്കണമെന്ന് ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ് ആവശ്യപ്പെട്ടു. വര്‍ഗീയ ശക്തികള്‍ക്കെതിരെ ജനാധിപത്യ-മതനിരപേക്ഷ പാര്‍ട്ടികളുടെ ഒരു ഐക്യനിര  രാജ്യത്ത് രൂപപ്പെടേണ്ട ആവശ്യം യെച്ചൂരിക്ക് നേരെയുള്ള ആക്രമണം തെളിയിക്കുന്നതായും ജോര്‍ജ് വര്‍ഗീസ്‌ പറഞ്ഞു.