റംബുട്ടാൻ തൊണ്ടയിൽ കുടുങ്ങി എട്ടു മാസക്കാരി മരിച്ചു

0
137

ചെങ്ങന്നൂർ ∙ റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴഞ്ചേരി ഇടത്തിന്റെ കിഴക്കേതിൽ ലിൻസ് തോമസിന്റെയും കല്ലിശേരി വാലിയിൽ പ്രെറ്റി ഏബ്രഹാമിന്റെയും ഏകമകൾ ലിയാൻ മറിയം ലിൻസ് ആണു മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ കല്ലിശേരിയിൽ പ്രെറ്റിയുടെ വീട്ടിലാണു സംഭവം. കഴിക്കുന്നതിനിടെ പഴം കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ അച്ഛന്‍ ലിന്‍സ് സൗദിയിലാണ്. കോഴഞ്ചേരി ഇടത്തിന്റെ കിഴക്കേതില്‍ വീട്ടില്‍ കുടുംബാംഗമാണ്. ഭാര്യയുടെ പ്രസവത്തിനെത്തിയ ലിന്‍സ് കുഞ്ഞിന് ഒരു മാസം പ്രായമുള്ളപ്പോഴാണ് സൗദിയിലേക്ക് മടങ്ങിയത്. അടുത്ത മാസം അവധിക്ക് നാട്ടില്‍ വരാനിരിക്കവേയാണ് ദുരന്തം .