വടകരയിൽ സി.പി.എം ഓഫീസിനു നേരെ അക്രമം

0
107

സി.പി.എം ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം. കോഴിക്കോട് വടകര ഏരിയ കമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയുണ്ടായ ആക്രമണത്തിൽ ഓഫിസിന്റെ ജനൽചില്ലുകൾ തകർന്നു.
കോഴിക്കോട് ഒളവണ്ണയിലും സി.പി.എം ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് ഒളവണ്ണയിൽ ഇടതുമുന്നണി ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിൽ കയറി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. കോഴിക്കോട്ട് ബി.ജെ.പിയുടെ ചെറുവണ്ണൂർ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് ഇന്ന് ബേപ്പൂർ നിയോജകമണ്ഡലത്തിൽ ബി.ജെ.പി ഹർത്താൽ ആചരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സി.പി.എം ഓഫിസുകൾക്ക് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.