വന്യജീവികളുടെ ദയാവധം ; പരിഗണിക്കാൻ നീക്കം

0
88

Image result for elephants india
വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാനായി ദയാവധം അനുവദിക്കന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. വന്യജീവി സംരക്ഷണത്തിനായുള്ള സർക്കാരിന്റെ ദേശീയ വന്യജീവി പദ്ധതി പ്രകാരമാണ് റിപ്പോർട്ട്. നിലവിൽ അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, ആഫിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനായി ദയാവധം നടപ്പിലാക്കാറുണ്ട്.

നീൽഗയ് പോലുള്ള ചില പ്രത്യേക വന്യജീവികളുടെ എണ്ണത്തിലുള്ള വർദ്ധനവ് മൂലം അവയുടെ പരമ്പരാഗത ആവാസ വ്യവസ്ഥകളും കുടിയേറ്റ പാതകളും നാശത്തിലാണെന്നും ദേശീയ വന്യജീവി പ്രവർത്തന പദ്ധതി പറയുന്നു. ഇവയുടെ എണ്ണത്തിലെ അസന്തുലിതാവസ്ഥ ആവാസ്ഥ വ്യവസ്ഥയെ തകർക്കുമെന്നും റിപ്പോർട്ടിലുണ്ട്.

മൃഗങ്ങളുടെ എണ്ണം വർധിക്കുന്നത് പരിസ്ഥിതി മാറ്റങ്ങൾക്ക് പുറമേ സംഘർഷങ്ങൾക്കും വഴിവെച്ചേക്കാം. കാർഷിക വിളകൾ നശിപ്പിക്കുന്ന പ്രവണത വർധിക്കാം. ഇത് പലപ്പോഴും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള കലഹങ്ങൾക്ക് കാരണമായോക്കാമെന്നും റിപ്പോർട്ട് പറയുന്നു.

വന്യജീവി സംരക്ഷണത്തിനായി ഈ വർഷം മുതൽ 2031 വരെ പദ്ധതികൾ ദേശീയ വന്യജീവി പ്രവർത്തന നയം ആസൂത്രണം വിഭാവനം ചെയ്യുന്നുണ്ട്. വന്യജീവികളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കാമെന്നും അതിനായി ദയാവദം അനുവദിക്കാമെന്നുമാണ് റിപ്പോർട്ട് പറയുന്നത്.

നിയന്തിക്കുന്നതിനും ആഫിക്കൻ രാജ്യങ്ങൾ ആനകളുടെ വംശവർധനവ് തടയുന്നതിനുമാണ് ഇവയെ ധയാവധത്തിന് വിധേയരാക്കുന്നത്.