സെമിക്ക് കാത്തിരിക്കണം, ഇന്ത്യയെ അട്ടിമറിച്ച് ശ്രീലങ്ക

0
145

സെമിഫൈനല്‍ ഉറപ്പിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ നിരയെ ഞെട്ടിച്ചുകൊണ്ട് ലങ്കന്‍ യുവനിര ചാമ്പ്യന്മാരെ അട്ടിമറിച്ചു. ഇന്ത്യയുടെ ദയനീയ ബൗളിങ്ങിനെ ധീരമായി ചെറുത്ത ലങ്ക ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. ടൂർണമെന്റിലെ ശ്രീലങ്കയുടെ ആദ്യ ജയമാണിത്. ഇന്ത്യയുടെ ആദ്യ തോൽവിയും. 322 റണ്‍സ് വിജയ ലക്‌ഷ്യം ഉയര്‍ത്തിയ ഇന്ത്യയെ ഒരു ടീം എന്ന നിലയിലുള്ള ഒത്തിണക്കവുമായിട്ടാണ്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്റെ ഉജ്വല സെഞ്ചുറിയുടെ ബലത്തിൽ അമ്പത് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 321 റൺസാണ് നേടിയത്. എട്ട് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക ഈ ലക്ഷ്യം മറികടന്നു.ബാറ്റ്സ്മാന്മാരായ ഗുണതിലക (76), മെൻഡിസ് (89), പെരേര (47), മാത്യൂസ് (52 നോട്ടൗട്ട്), ഗുണരത്‌നെ (34 നോട്ടൗട്ട്) എന്നിവരുടെ കിടയറ്റ ബാറ്റിങ്ങാണ് ലങ്കയ്ക്ക് വീരോചിതമായ ജയം സമ്മാനിച്ചത്.അഞ്ചാം ഓവറിൽ തന്നെ പതിനൊന്ന് റൺസിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് ഗുണതിലകയും മെൻഡിസും ചേർന്ന് അവരെ സുരക്ഷിതമായ അവസ്ഥയിൽ എത്തിക്കുകയായിരുന്നു.ഇരുവരും അപ്രതീക്ഷിതമായി റണ്ണൗട്ടായെങ്കിലും ലങ്ക തളർന്നില്ല. പെരേരയും മാത്യൂസും ഈ മികവ് തുടർന്ന്. പെരേര പിന്നീട് പരിക്കേറ്റാണ് മടങ്ങിയത്. ഭുവനേശ്വർ കുമാറിന് മാത്രമാണ് ഇന്ത്യൻ നിരയിൽ വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞത്. രണ്ട് പേർ റണ്ണൗട്ടാവുകയായിരുന്നു. ലോക രണ്ടാം നമ്പര്‍ ടീമിനെ ഏഴാം സ്ഥാനക്കാര്‍ അട്ടിമാരിക്കുക കൂടി ച്ജൈതതോടെ ഇന്ത്യയുടെ ഗ്രൂപ്പില്‍ അവസാന മത്സരങ്ങള്‍ എല്ലാം ഫൈനല്‍ പോലെയായി. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കും പാകിസ്ഥാനും രണ്ടു കളികളില്‍ നിന്നും രണ്ടു പോയിന്റ് വീതമാണ് നിലവില്‍ ഉള്ളത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശ്രീലങ്കയ്ക്ക് നൽകിയത് 322 റൺസ് വിജയലക്ഷ്യം ആണ് വെച്ച് നീട്ടിയത് . അവസാന ഓവറുകളിൽ കത്തിക്കയറിയ മുൻ ക്യാപ്റ്റൻ ധോണി(63)യും 13 പന്തിൽ മൂന്നു ഫോറും ഒരു സിക്സറും ഉൾപ്പെടെ 25 റൺസെടുത്ത കേദാർ ജാദവുമാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. 52 പന്തിൽ ഏഴു ഫോറും രണ്ട് സിക്സറും പറത്തിയാണ് ധോണി 63 റൺസെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കാണ് രോഹിത്-ധവാൻ ഓപ്പണിങ് കൂട്ടുകെട്ട് സമ്മാനിച്ചത്. 113 പന്തുകൾ നേരിട്ട ധവാൻ 13 ഫോറുകളുടെ അകമ്പടിയോടെയാണ് സെഞ്ചുറിയിലെത്തിയത്. രോഹിത് ശർമ 79 പന്തിൽ 78 റൺസെടുത്ത് പുറത്തായി. ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം തവണയും രോഹിത്-ധവാൻ ഓപ്പണിങ് കൂട്ടുകെട്ട് സെഞ്ചുറി തികച്ചു.

25-ാം ഓവറിൽ മലിംഗയെ സിക്സർ പറത്തിയശേഷം തൊട്ടടുത്ത പന്തിലാണ് രോഹിത് പുറത്തായത്. തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലി അഞ്ച് പന്തുകൾ നേരിട്ട ശേഷം പൂജ്യത്തിന് പുറത്തായി. നുവാൻ പ്രദീപിനാണ് വിക്കറ്റ്. പാക്കിസ്ഥാനെതിരെ തകർത്തടിച്ച യുവരാജ് സിങ്ങിന് ഏഴു റൺസ് മാത്രമാണ് നേടാനായത്.59 പന്തിൽ നാലു ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് രോഹിത് ശർമ അർധശതകത്തിൽ എത്തിയത്. വ്യക്തിഗത സ്‌കോർ 45ൽ നിൽക്കെ തീസര പെരെരയ്ക്കെതിരെ സിക്സർ പായിച്ചായിരുന്നു രോഹിതിന്റെ അർധസെഞ്ചുറി ആഘോഷം.