സ്വത്തിന്റെ പിൻതുടർച്ചാവകാശം വൈദികർക്കും കന്യാസ്ത്രീകൾക്കും ലഭിക്കും

0
111

കൊച്ചി: സ്വത്തിന്റെ പിൻതുടർച്ചാവകാശം വൈദികർക്കും കന്യാസ്ത്രീകൾക്കും ലഭ്യമാണെന്നു ഹൈക്കോടതി.തിരുപ്പട്ട സ്വീകരണ അവസരത്തില്‍ അവര്‍ എടുക്കുന്ന ദാരിദ്ര്യവ്രതം ഇതിനു തടസ്സമാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

വൈദികര്‍ക്കും സന്യസ്തര്‍ക്കും കുടുംബസ്വത്തില്‍ അവകാശമില്ല എന്ന കീഴ്‌ക്കോടതി വിധിയാണ് സുപ്രീം കോടതി പുന: പരിശോധനക്ക് വിധേയമാക്കിയത്. ദാരിദ്ര്യവ്രതം അനുസരിച്ച് ജീവിച്ചുകൊള്ളാമെന്നാണ് വ്രതവാഗ്ദാന വേളയില്‍ പുരോഹിതരും കന്യാസ്ത്രികളും വാഗ്ദാനം ചെയ്യുന്നത് എന്നായിരുന്നു കീഴ്‌ക്കോടതി നല്‍കിയ വിശദീകരണം. ഇതിനെ ഖണ്ഡിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി.വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും കുടുംബസ്വത്ത് നിഷേധിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ 300-ാം വകുപ്പിന് വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. തനിക്ക് അവകാശപ്പെട്ട സ്വത്ത് വേണ്ടെന്നു വെയ്ക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ആര്‍ക്കും അവരുടെ അവകാശം നിഷേധിക്കാനാവില്ല. നിയമത്തില്‍ പുരോഹികതര്‍ക്കും സന്യസ്തര്‍ക്കും കുടുംബസ്വത്തില്‍ അവകാശമില്ലെന്ന് പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.