സർക്കാരിന്റെ മദ്യനയം കൊടിയ വഞ്ചനയെന്ന് ആന്റണി

0
138

സർക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധ മറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.’കൊടിയ വഞ്ചന, വാഗ്ദാന ലംഘനം’ എന്നാണ് സർക്കാർ നടപ്പിലാക്കിയ പുതിയ മദ്യ നയത്തെ കുറിച്ച് എകെ ആന്റണിയുടെ പ്രതികരണം. ഈ കളി തീക്കളിയാണെന്നും ഇതിനേക്കാൾ വലിയ ചതിയും വഞ്ചനയും വാഗ്ദാന ലംഘനവും മറ്റൊരു സർക്കാറും ചെയ്തിട്ടില്ലെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.

‘തിരഞ്ഞെടുപ്പിൽ ജയിച്ചാൽ പൂട്ടിയ ബാറുകൾ തുറക്കും എന്ന രീതിയിൽ കരാറുണ്ടായിരുന്നുവെന്ന ആരോപണം ശരിയായി. ജനരോഷം ഭയാണ് ഇത്രയും കാലം ഇത് നീട്ടി കൊണ്ടു പോയത്, എകെ ആന്റണി പറഞ്ഞു.

മദ്യമുതലാളിമാരുടെ താത്പര്യങ്ങൾക്ക് സർക്കാർ വഴങ്ങിയെന്നന്നും അവരിൽ നിന്ന് എത്ര കാശാണ് വാങ്ങിയതെന്നതു സംബന്ധിച്ച് താനൊന്നും പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദയഭാനുവിനെ ചാരി വീര്യം കൂടിയ മദ്യം നടപ്പിലാക്കാൻ ശ്രമിക്കുകയാണ് സർക്കാർ.ഉദയഭാനു പറഞ്ഞത് മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനാണ് പക്ഷെ ഇവിടെ സർക്കാർ ലഭ്യത വർധിപ്പിച്ചു. രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നു.