സർക്കാർ അഗതി മന്ദിരത്തിൽ രണ്ട് പെൺകുട്ടികൾ തൂങ്ങി മരിച്ച നിലയിൽ

0
141

അഞ്ചാലുംമൂട് : തൃക്കരുവയിലെ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.കരുനാഗപള്ളി വാവല്ലൂര്‍ ലക്ഷം വീട് കോളനിയില്‍ ഗിരിജയുടെ മകള്‍ അര്‍ച്ചന (17),കിളികൊല്ലൂര്‍ കല്ലുംതാഴം വലിയമഠം കളരികിഴക്കതില്‍ പ്രകാശ്-ആശാ പ്രീയദര്‍ശിനി ദമ്പതികളുടെ മകള്‍ പ്രസീദ(15) എന്നിവരാണ് മരിച്ചത്. തൃക്കരുവ ഇഞ്ചവിളയിലെ ഗവ ആഫ്റ്റര്‍ കെയര്‍ഹോമില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവരുടെയും മൃതദേഹങ്ങള്‍ കണ്ടത്തെിയത്.

രണ്ടാം നിലയിലേക്ക് കയറുന്ന സ്റ്റെയര്‍കെയ്സിന്‍െറ കൈവരികളിലാണ് ഇരുവരെയും പ്ളാസ ്റ്റിക് റോപ്പുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്.കൊല്ലം സി റ്റി പൊലീസ് കമീഷണര്‍ അജിതാബീഗം,എ.സി.പി ജോര്‍ജ്ജ് കോശി,അഞ്ചാലുംമൂട് പൊലീസ് എന്നിവര്‍ സ്ഥലത്തത്തെി തെളിവെടുപ്പുകള്‍ നടത്തിവരുന്നു.മരണകാരണം എന്തെന്ന് വ്യക്തമല്ലന്ന് പൊലീസ് പറയുന്നു.