ഹര്‍ത്താലിന്‍റെ മറവില്‍ തിരുവനന്തപുരത്ത് വ്യാപക അക്രമം

0
131

പഴയ ബിജെപി നേതാവിന്‍റെ കാര്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

ജില്ലാ ഹര്‍ത്താലിന്‍റെ മറവില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക ബിജെപി അക്രമം.സ്വകാര്യ വാഹനങ്ങള്‍ പോലും തടഞ്ഞും ചിലയിടങ്ങളില്‍ ഇരുചക്ര വാഹനങ്ങളുടെ കാറ്റ്  അഴിച്ചു വിട്ടുമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തുന്നത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ എത്തിയ അന്യ ജില്ലകളില്‍ നിന്നുള്ളവരെ പോലും നിര്‍ദയം   തടഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സെക്രട്ടറിയേറ്റിനു മുന്‍പിലെ സി.പി.എം കൊടിമരം പ്രതിഷേധ ജാഥയുടെ ഇടയില്‍ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു.

ചിറയിൻകീഴ് കിഴുവിലം പുളിമൂട്ടിൽ  രണ്ടുമാസങ്ങൾക്കു മുമ്പ് ബിജെപി  വിട്ട് സി.പി.ഐയില്‍  ചേർന്ന മുൻ ബിജെപി പഞ്ചായത്ത് പ്രസിണ്ടന്റ് മനേഷിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ ബിജെപിപ്രവർത്തകർ അടിച്ചു തകർത്തു. മുഖ്യമന്ത്രിയുടെ പരിപാടിക്കായി ഫാനും ,ലൈറ്റും കയറ്റി പോയ മിനിലോറിയുടെ ചില്ല് സമരാനുകൂലികൾ തകർത്തു . തിരുവനന്തപുരം ഉളളൂരിലാണ് സംഭവം.ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞതിനെത്തുടർന്ന് നെയ്യാറ്റിൻകര, വെള്ളറട, പാറശ്ശാല, പൂവാർ ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾകെ.എസ്.ആര്‍.ടി.സി നിർത്തിവെച്ചു.