അലങ്കാര മത്സ്യമേഖലയിലും കേന്ദ്ര സർക്കാർ നിയന്ത്രണം

0
215

അലങ്കാര മത്സ്യ മേഖലയിലും നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. അലങ്കാര മത്സ്യങ്ങളുടെ വളർത്തൽ, വിപണനം, പ്രദർശനം എന്നിവയ്ക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. മീനുകളെ സ്ഫടിക ഭരണികളിൽ സൂക്ഷിക്കാൻ പാടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. മീനുകളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഇത്തരം നടപടികളെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. മീനുകളുടെ രണ്ടാം പട്ടികയിൽപ്പെടുന്ന 158 മത്സ്യങ്ങൾക്കാണ് ഇത്തരത്തിൽ നിരോധനം.
പുതിയ ഉത്തരവ് അനുസരിച്ച് മീനുകളെ പിടിക്കുവാനോ, ചില്ലു ഭരണികളിൽ സൂക്ഷിക്കാനോ മറ്റ് ജീവജാലങ്ങൾക്കൊപ്പം പ്രദർശിപ്പിക്കുവാനോ പടില്ല. മീനുഷളെ പ്രദർശനമേഖലകളിൽപ്പോലും കൊണ്ടുവരുന്നത് കുറ്റകരമാണ്. അക്വേറിയങ്ങൾ സ്ഥാപിക്കുന്ന ഇടങ്ങളിൽ ഒരു മൃഗഡോക്ടറും സഹായിയും ഉണ്ടാകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
എന്നാൽ വീടുകളിൽ അക്വേറിയങ്ങൾ സൂക്ഷിക്കുന്നതിനെപ്പറ്റി വ്യക്തമായ പരാമർശം ഉത്തരവിലില്ല.