ആദായ നികുതി റിട്ടേണുകൾക്ക് ആധാർ നിർബന്ധമല്ല: സുപ്രീം കോടതി

0
129

ന്യൂദൽഹി: ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ആദാർ കാർഡ് നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. അധാർ ഇല്ലാത്തവർ അതില്ലാതെയും റിട്ടേൺ സമർപ്പിക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. നേരത്തെ ആധാറുള്ളവർക്കേ ആദായ നികുതി റിട്ടേൺ നൽകാനാകൂ എന്നായിരുന്നു നിബന്ധന. മാത്രമല്ല 2017 ജൂലൈ 31ന് മുൻപ് ആധാർ പാൻ കാർഡുമായി ബന്ധപ്പെടുതിയില്ലെങ്കിൽ പാൻ കാർഡ് അസാധുവാകുമെന്നായിരുന്നു കേന്ദ്ര സർക്കാർ പ്രഖ്യാപനം. ഇത് ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് കോടതി വിധി.