ഖത്തർ: ഇന്ത്യക്കാർ പേടിക്കേണ്ടന്ന് ഇന്ത്യന്‍ എംബസി

0
105

സൗദി,യുഎഇ അടക്കമുള്ള രാജ്യങ്ങൾ നയതന്ത്ര ബന്ധം ഉപേക്ഷിച്ചത് പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ഖത്തർ. ഇക്കാര്യത്തിൽ ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്തർ അറിയിച്ചതായി ഇന്ത്യൻ എംബസി.ഇന്ത്യൻ എംബസി  നൽകിയ കത്തിലാണ് ഖത്തർ ഭരണകൂടത്തിന്റെ മറുപടി ലഭിച്ചത്.

ആറു ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. നിരോധനം ബാധിച്ച സർവീസുകളിലെ ടിക്കറ്റുകളൾ റീഫണ്ട് ചെയ്യും. അടിയന്തര സാഹചര്യത്തിൽ അധിക സർവീസ് നടത്താമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

തീവ്രവാദ സംഘടനകളോട് അനുഭാവം പുലർത്തുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളടക്കമുള്ളവർ നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.