ഇന്ത്യയിൽ വൻ ആക്രമണത്തിന് ഐഎസ്‌ഐ പദ്ധതി

0
142

പാക് ചാര സംഘടനയായ ഐഎസ്‌ഐ ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജമ്മു കാശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുന്നതിനായി നാല് ഭീകരർ പഞ്ചാബ് അതിർത്തി വഴി നുഴഞ്ഞു കയറിയതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സർക്കാരിന് റിപ്പോർട്ട് നൽകി.

അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ പത്താൻകോട്ട്, ജമ്മുവിലെ കുത്തുവ, പഞ്ചാബിലെ ഗുരുദസ്പൂർ എന്നിവിടങ്ങളിൽ ഐഎസ്‌ഐ ആക്രമണമുണ്ടാകുമെന്നാണ് ഐബി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്ത്യയിലേയ്ക്ക് കടന്ന ഭീകരർ ആയുധങ്ങൾക്കും സ്‌ഫോടക വസ്തുക്കൾക്കും വേണ്ടി കാത്തിരിക്കുകയാണ്. ആയുധക്കടത്തിന് അവർ മയക്കുമരുന്ന് മാഫിയയുമായി ധാരണയുണ്ടാക്കിയതായും ഐബി റിപ്പോർട്ടിൽ അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ പഞ്ചാബ്, കാശ്മീർ സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്.