എൽടിടിഇ ബന്ധം: വൈക്കോയെ മലേഷ്യയിൽ തടഞ്ഞു

0
106

തമിഴ് ഈലം നിലപാടുകള്‍ക്ക് അനുകൂലമായി എക്കാലവും നിലപാടുകള്‍ സ്വീകരിക്കാറുള്ള എം ഡി എം കെ പാർട്ടി നേതാവ് വൈക്കോയെ കോലാലംപുർ വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു. എൽടിടിഇ ബന്ധം ആരോപിച്ച് മണിക്കൂറുകളോളം വിമാനത്താവളത്തിൽ വൈക്കോയെ അധികൃതർ ചോദ്യം ചെയ്തുതായി റിപ്പോർട്ടുകളുണ്ട്.

2009ൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് അടുത്തിടെയാണ് വൈക്കോയെ കോടതി ശിക്ഷിച്ചത്.

കേന്ദ്രസർക്കാർ എൽടിടിഇയെ തകർക്കാൻ ശ്രീലങ്കയെ സഹായിച്ചത് വിമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ശ്രീലങ്ക പ്രശ്നത്തിന് അറുതി വരാത്തിടത്തോളം കാലം ഇന്ത്യയ്ക്ക് ഒരു ശക്തിയായി ഒന്നിച്ചു നിൽക്കാനാവില്ലെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.