എൽഡിഎഫ് സർക്കാരിന്റെ മദ്യനയം സ്വാഗതം ചെയ്ത് ഷിബുബേബി ജോൺ

0
97

ഷിബുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ആർഎസ്പി

Image may contain: 1 person

എൽഡിഎഫ് സർക്കാർ  ഇന്നലെ പ്രഖ്യാപിച്ച മദ്യനയത്തിൽ ഇന്ന് വൈകിട്ട് പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യാൻ യുഡിഫ് തീരുമാനിച്ചിരിക്കെ യുഡിഎഫിൽ നിന്ന് തന്നെ മദ്യനയത്തെ ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. മദ്യനയത്തിനെ സ്വാഗതം ചെയ്ത് മുൻമന്ത്രികൂടിയായ ഷിബുബേബി ജോൺ പരസ്യമായി രംഗത്ത് വന്നു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മദ്യനയത്തിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ  മദ്യനയം സ്വാഗതാർഹമാണ്. കഴിഞ്ഞ സർക്കാരിന് ഭരണ തുടർച്ച ഇല്ലാതാക്കിയത് പഴയ മദ്യനയമായിരുന്നു. യുഡിഎഫ് മദ്യനയം പരാജയമായിരുന്നുവെന്നും വൈകാരികവും അപക്വവുമായ നയമായിരുന്നു കഴിഞ്ഞ സർക്കാരിന്റേതെന്നും ഷിബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പറയുന്നു.

എന്നാൽ ഷിബുബേബി ജോൺ മദ്യനയത്തെ സ്വാഗതം ചെയ്തതിന് പിന്നാലെ അഭിപ്രായം തള്ളിക്കളഞ്ഞ് പാർട്ടി നേതൃത്വം രംഗത്ത് വന്നു. ഷിബുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ അഭിപ്രായമല്ലെന്നും ആർഎസ്പി വ്യക്തമാക്കി.

മദ്യനയം ചർച്ചചെയ്യാൻ യുഡിഎഫ് ഇന്ന് വൈകിട്ട് മൂന്നുമണിക്ക് യോഗം ചേരുന്നുണ്ട്. എന്നാൽ ഈ യോഗത്തിൽ ഷിബുബോബി ജോൺ പങ്കെടുക്കില്ലെ എന്നാണ് ഇപ്പോൾ  ലഭിക്കുന്ന വിവരം.