ഓണ്‍ലൈന്‍ വഴി വാഹന നികുതി അടയ്ക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തണം

0
487

മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴി വാഹന നികുതി അടയ്ക്കാനുള്ള സൗകര്യം കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഈമാസം 15ന് അവസാനിക്കുന്ന ത്രൈമാസ നികുതി ഉൾപ്പെടെ അടയ്ക്കാൻ വാഹന ഉടമകൾ ഈ സംവിധാനം ഉപയോഗിക്കണം. മേയ് 10 ന് നിലവിൽവന്ന ഓൺലൈൻ സംവിധാനം വഴി ഒരുമാസത്തിനുള്ളിൽ 600ൽ അധികം വാഹന ഉടമകൾ നികുതി അടച്ചിട്ടുണ്ട്. ഓൺലൈൻ സംവിധാനം വഴി നികുതി അടയ്ക്കുന്നതിലൂടെ ആർ.ടി ഓഫീസുകളിൽ നികുതി അടയ്ക്കാനുള്ള കാത്തുനിൽപ്പും ഇടനിലക്കാരെയും ഒഴിവാക്കാം. നികുതി അടയ്ക്കാനുള്ള നടപടിക്രമങ്ങൾ വകുപ്പിന്റെ വെബ്സൈറ്റായ www.keralamvd.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാഹന ഉടമ നേരിട്ട് ഹാജരായാൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ കൗണ്ടറുകളിലും നികുതി സ്വീകരിക്കും.