കൃഷി നാശം സംഭവിച്ചവർക്ക് സർക്കാർ ധനസഹായം ഒരു രൂപ

0
118

ബംഗളൂരു: കൊടും വരൾച്ചയിൽ കൃഷി നാശം സംഭവിച്ചവർക്ക് കർണ്ണാടക സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാരം ഒരു രൂപ. കൃഷി നാശം സംഭവിച്ച കർണ്ണാടകയിലെ പ്രധാന ജില്ലകളായ കൊപ്പൽ, ഹാസൻ, ധർവാഡ്, വിജപുര എന്നിവിടങ്ങളിലെ കർഷകർക്കാണ് റവന്യൂ വകുപ്പ് ഒരു രൂപ വീതം അക്കൗണ്ടിൽ ഇട്ടു കൊടുത്തത്.

സംഭവം വിവാദമായതോടെ മുടന്തൻ ന്യായങ്ങളുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. പണം നിക്ഷേപിച്ചത് കർഷകരുടെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന പരിശോധിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി നടത്തിയതെന്നാണ് സർക്കാർ വിശദീകരണം.

ഒരു രൂപ ധനസഹായ വിവരം പുറത്തായതോടെ ബിജെപിയും മറ്റ് സംഘടനകളും സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തുന്നത്. കർഷകരെ യാചകരായി കാണുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ബിജെപി ആരോപിച്ചു.