തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണം

0
108

എ ഡി ജി പി ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥനെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി നിയമിച്ച കേസിലാണ് തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥനായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തച്ചങ്കരി ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെ തൃശൂരിൽ ശ്രീഹരിയെന്ന ഉദ്യോഗസ്ഥനെ അനധികൃതമായി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി നിയമച്ച കേസിലാണ് ഹൈക്കോടതി വിധി.