നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു

0
130

ഉറി: ജമ്മുകാശ്മീരിൽ നിയന്ത്രണരേഖ മറികടന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ബാരമുള്ള ജില്ലയിലെ ഉറി സെക്ടറിൽ രക്ഷാ സേനയുമായുള്ള 30 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരവാദികളെ കൊലപ്പെടുത്തിയത്.

ബുധനാഴ്ച വൈകിട്ടോടെയാണ് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയത്. ഇതോടെ നിയന്ത്രണ രേഖക്ക് അടുത്ത് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 12 ആയി. കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ ജവാനും കൊല്ലപ്പെട്ടിരുന്നു.

പ്രദേശത്ത് കൂടുതൽ ഭീകരരർ ഒളിച്ചിരിപ്പുണ്ടെന്ന് സൈന്യം സംശയിക്കുന്നു. അവർക്കായുള്ള തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.