ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിൽ കലാപത്തിന് ശ്രമിക്കുന്നു : കോടിയേരി

0
128

സിപിഎം നേതാക്കൾക്കു നേരെയുള്ള സംഘപരിവാർ ആക്രമണങ്ങൾ ആസൂത്രിതമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഡൽഹിയിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയേയും കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെയും എറണാകുളത്ത് ഡിവൈഎഫ്‌ഐ നേതാവ് ജിനേഷിനേയും നേരിട്ട് ആക്രമിച്ചത് ഈ ആസൂത്രണത്തിന്റെ ഭാഗമായാണ്. മോഹനൻ മാസ്റ്ററെ കൊലപ്പെടുത്തുന്നതിനായാണ് ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ ബോംബെറിഞ്ഞത്. അദ്ദേഹം തലനാരിഴയ്ക്കാണ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം പാർട്ടി ഓഫിസുകളാണ് ഇതിനകം ആക്രമിക്കപ്പെട്ടത്. ഡൽഹി എകെജി ഭവനിൽ യച്ചൂരിക്കുനേരെ നടന്ന കയ്യേറ്റശ്രമത്തിന്റെ തുടർച്ചയാണ് കേരളത്തിലെ അക്രമങ്ങൾ. സിപിഎം നേതാക്കളെ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നുള്ളത് ആർഎസ്എസിന്റെ തീരുമാനമാണ്. സിപിഎം നേതാക്കളെ ഡൽഹിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും മറ്റും ഭീഷണിപ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണ്. ഇതിനെല്ലാം പിന്നിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തന്ത്രമാണെന്നും കോടിയേരി ആരോപിച്ചു.

അമിത് ഷാ കേരളത്തിൽ വന്നുപോയതിനു ശേഷം ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്. ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിൽ ക്രമസമാധാന നില തകർന്നുവെന്ന് കാണിക്കാനാണ് തുടർച്ചയായുള്ള ഇത്തരം ആക്രമണങ്ങളെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന്റെ നേതാക്കളെ ആക്രമിക്കുമ്പോൾ സ്വാഭാവികമായും ചെറുത്തുനിൽപ്പുണ്ടാകും. അങ്ങനെ വരുമ്പോൾ കേരളത്തെ കലാപകേന്ദ്രമാക്കാം. അതിനാണ് സംഘപരിവാറിന്റെ ശ്രമം. സിപിഎം ജില്ലാ സെക്രട്ടറിയെ കൊലപ്പെടുത്താനാണ് ഇന്നലെ രാത്രി ബോംബെറിഞ്ഞതെന്നും കോടിയേരി പറഞ്ഞു.

ഈ സാഹചര്യത്തിൽ സിപിഎം പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ പ്രകോപനങ്ങളിൽ പെട്ടുപോകരുത്. മറ്റു പാർട്ടികളുടെ ഓഫിസുകൾ ആക്രമിക്കുന്നതിൽ സിപിഎമ്മുകാർ ഭാഗഭാക്കാകരുത്. സംഘപരിവാർ ആക്രമണങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഗമായി എൽഡിഎഫ് ഈ മാസം 12നു വൈകിട്ട് നാലുമുതൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ നടത്തുമെന്നും കോടിയേരി അറിയിച്ചു.