ബ്രിട്ടീഷ് പാർലിമെന്റിൽ എത്തുന്ന ആദ്യ സിഖ് വനിതയായി പ്രീതം കൌർ ഗിൽ. ലേബർ പാർട്ടി സ്ഥാനാർഥിയായി മത്സര രംഗത്ത് എത്തിയ പ്രീതം കൺസർവേറ്റീവ് സ്ഥാനാർഥി കരോളിൻ സ്ക്വയറിനെ 6,917 വോട്ടുകൾക്ക് തോൽപ്പിച്ചാണ് ബിർമിംഹാമിലെ എഡ്ജ്ബാസ്റ്റൻ സീറ്റിൽ നിന്നും വിജയിച്ചത്. സിഖ് വംശജ ആണെങ്കിലും പ്രീതം ജനിച്ചതും വളർന്നതും എഡ്ജ്ബാസ്റ്റനിൽ തന്നെയാണ്. തൻമൻജീത് സിംഗ് ദേശി സിഖ് തലപ്പാവോടെ ലേബർ പാർട്ടി ടിക്കറ്റിൽ ജയിക്കുന്ന ആദ്യ വ്യക്തിയായി. 16,998 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് തന്മൻജീത് ജയിച്ചത്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.