മദ്യനയത്തെ പിന്തുണച്ച് ഐ.എൻ.ടി.യു.സിയും

0
94

എൽ.ഡി.എഫിൻറെ മദ്യ നയത്തെ അനുകൂലിച്ച് ഐ.എൻ.ടി.യു.സിയും രംഗത്ത്. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ മദ്യനയെത്തെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഐ.എൻ.ടി.യുസിയും അനുകൂല പ്രതികരണവുമായി രംഗത്തെത്തിയത്. സർക്കാർ നയത്തിന് ഐ.എൻ.ടി.യു.സിയുടെ പൂർണ പിന്തുണയെന്ന് സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. സമ്പൂർണ മദ്യ നിരോധനം അപ്രായോഗികമാണ്. ഇത് മുമ്പ് തന്നെ തെളിഞ്ഞ കാര്യമാണ്. ദൗർഭാഗ്യവശാൽ കേരളത്തിൽ ഒരു ഘട്ടത്തിൽ പാർട്ടി ഈ നയം കൈവിട്ടുവെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.