മദ്യ നയം ടൂറിസം വ്യവസായത്തിന് ഏറെ ഗുണം ചെയ്യും : മന്ത്രി കടകംപള്ളി

0
186

കൊച്ചി : കേരളസർക്കാരിന്റെ പുതിയ മദ്യ നയം ടൂറിസം വ്യവസായത്തിന് ഏറെ ഗുണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ ടൂറിസം ടെക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻ യുഡിഎഫ് സർക്കാരിന്റെ മദ്യനയം മൂലം കേരളത്തിന് ഒട്ടേറെ കോൺഫ്രൻസുകളും കമ്പിനികൾ ജീവനക്കാർക്ക് നൽകുന്ന ഇൻസെന്റീവ് ടൂറുകളും നഷ്മായി. ശ്രീലങ്കയാണ് ഈ അവസരം മുതലെടുത്തത്. ഇവ തിരിച്ചുകൊണ്ടുവരാൻ രണ്ടു വർഷം വേണ്ടി വരും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും പുതിയ മദ്യനയം ഉപകാരമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
സ്റ്റാർ ഹോട്ടലുകൾ പൊതുവെ നിലവാരം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരാണ്. അതിനാൽ ഹോട്ടലുകളിൽ വ്യാജകള്ള് ഉണ്ടാകുമെന്ന് കരുതുന്നില്ല. കള്ളിന്റെ ഗുണ നിലവാരം ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും മന്രതി പറഞ്ഞു.