മാതാപിതാക്കളുടെ കൺമുമ്പിൽ മന്ത്രവാദി മകളെ ക്രൂരമായി കൊന്ന് പീഡനത്തിരയാക്കി

0
137

Image result for rape through black magic

മകളെ ബലിനൽകിയാൽ അഞ്ചുകിലോ സ്വർണം ലഭിക്കുമെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് 15 വയസുള്ള പെൺകുട്ടിയെ മാതാപിതാക്കൾ ബലിനൽകി. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നശേഷം മാതാപിതാകളുടെ മുൻപിൽ വച്ച് പീഡനത്തിന് ഇരയാക്കിയ മന്ത്രവാദി കഴുത്ത് മുറിച്ച് ചോര കുലദേവതയ്ക്ക് സമർപ്പിക്കുകയായിരുന്നു.

ജ്വല്ലറി ഉടമയായ മഹാവീർ പ്രസാദ് (55 ) പുഷ്പ(50) എന്നിവരുടെ മകളായ കവിതയെയാണ് പണത്തിനുവേണ്ടി അരുംകൊല ചെയ്തത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മകളെ ബലി നൽകി സ്വർണം നേടാമെന്ന് ഉപദേശിച്ചു കൂടെക്കൂടിയത് കൃഷ്ണ ശർമ്മ എന്ന മന്ത്രവാദിയാണ്. മകളെ ബലിനൽകിയാൽ മണിക്കൂറുകൾക്കകം സ്വർണം ലഭിക്കുമെന്നായിരുന്നു ഇയാൾ മഹാവിറിനെ വിശ്വസിപ്പിച്ചിരുന്നത്. ഇയാൾ മഹാവീർ പ്രസാദിന്റെ ഡ്രൈവറായി മുൻപ് ജോലിചെയ്തിരുന്നു.

പൂജകൾക്കു ശേഷവും സ്വർണം ലഭിക്കാതിരുന്നതിനെ തുടർന്ന് മഹാവീർ പ്രസാദ് തന്റെ മകളെ കൃഷ്ണ ശർമ്മ തട്ടിക്കൊണ്ടുപോയതായി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് നരബലിയുടെ വിവരങ്ങൾ പുറത്തുവന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.